Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Santiago2026

Europe

350 കി​ലോ​മീ​റ്റ​ർ കാ​ൽ​ന​ട​യാ​യി പി​ന്നി​ട്ട് സാ​ന്‍റി​യാ​ഗോ​യി​ൽ; വി​ശ്വാ​സ​ത്തി​ന്‍റെ കാ​ൽ​പ്പാ​ടു​ക​ളു​മാ​യി മ​ല​യാ​ളി യു​വാ​വ്

ല​ണ്ട​ൻ: അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​നോ​ദ​യാ​ത്ര​ക​ൾ​ക്കു​മാ​യി മാ​റ്റി​വ​യ്ക്കു​ന്ന യു​വ​ത​ല​മു​റ​യ്ക്കി​ട​യി​ൽ, വി​ശ്വാ​സ​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ 350 കി​ലോ​മീ​റ്റ​ർ ന​ട​ന്ന് ശ്ര​ദ്ധേ​യ​നാ​കു​ക​യാ​ണ് മ​ല​യാ​ളി യു​വാ​വ് ഡെ​ന്നി​സ് ജോ​ൺ.

പോ​ർ​ച്ചു​ഗ​ലി​ലെ പോ​ർ​ട്ടോ​യി​ൽ നി​ന്ന് സ്പെ​യി​നി​ലെ സാ​ന്‍റി​യാ​ഗോ ഡി ​കൊം​പൊ​സ്തേ​ലോ വ​രെ ലോ​ക​പ്ര​ശ​സ്ത​മാ​യ കാ​മി​നോ ഡി ​സാ​ന്‍റി​യാ​ഗോ തീ​ർ​ഥ​യാ​ത്ര പാ​ത​യി​ലൂ​ടെ 11 ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഡെ​ന്നി​സ് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.

അ​യ​ർ​ല​ൻ​ഡി​ൽ ജ​നി​ച്ച് യു​കെ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഡെ​ന്നി​സ്, ജോ​ൺ വി. ​പ​ണി​ക്ക​രു​ടെ​യും ദീ​പ്തി ജോ​ണി​ന്‍റെ​യും മ​ക​നാ​ണ്. കു​ണ്ട​റ ചൊ​വ്വ​ള്ളൂ​ർ സെ​ന്‍റ് റീ​ത്താ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭാം​ഗ​മാ​യ അ​ദ്ദേ​ഹം ലൂ​ട്ട​ൺ സെ​ന്‍റ് ജോ​ർ​ജ് മി​ഷ​ൻ അം​ഗ​മാ​ണ്.

യു​കെ​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലൊ​ന്നാ​യ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ല​ണ്ട​നി​ൽ (യു​സി​എ​ൽ) നി​ന്ന് ബി​രു​ദം നേ​ടി​യ ഡെ​ന്നി​സ് ജോ​ൺ ല​ണ്ട​നി​ലെ പ്ര​മു​ഖ ആ​ഗോ​ള ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​യ ഡെലോയിറ്റിൽ ​ക​ൺ​സ​ൾ​ട്ട​ന്‍റാ​യി ജോ​ലി ചെ​യ്യു​ന്നു.

കാ​ടു​ക​ൾ, മ​ല​നി​ര​ക​ൾ, ക​ട​ൽ​ത്തീ​ര​ങ്ങ​ൾ, ഗ്രാ​മീ​ണ പാ​ത​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കാ​മി​നോ തീ​ർ​ഥയാ​ത്ര ലോ​ക​മെ​മ്പാ​ടു​മു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​ന്നാ​ണ്. അ​തി​ൽ "കാ​മി​നോ പോ​ർ​ച്ചു​ഗീ​സ് ദ ​കോ​സ്റ്റ'യു​ടെ ആ​ത്മീ​യ വ​ക​ഭേ​ദ​മാ​യ "വ​രി​യാ​ന്തെ എ​സ്പി​രി​ച്വ​ൽ' പാ​ത​യാ​ണ് ഡെ​ന്നി​സ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

യാ​ത്ര​യ്ക്കി​ടെ അ​നു​ഭ​വി​ച്ച ചി​ല നി​മി​ഷ​ങ്ങ​ൾ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ആ​ഴ​മേ​റി​യ ആ​ത്മീ​യ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് ഡെ​ന്നി​സ് പ​റ​യു​ന്നു. മ​ല​മു​ക​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ആ​രെ​യും കാ​ണാ​തെ ന​ട​ന്ന ഒ​രു ഘ​ട്ട​ത്തി​ൽ "സാ​ൽ​വേ റെ​ജീ​ന' ഭ​ക്തി​ഗാ​നം ആ​ല​പി​ച്ച​തും വ​ഴി​യ​രി​കി​ലെ തീ​ർ​ഥാ​ട​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഇ​ട​യി​ൽ നി​ന്ന് ല​ഭി​ച്ച പ്രോ​ത്സാ​ഹ​ന​വും ഇ​ന്നും മ​ന​സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

 

Latest News

Corehub Up